കൊല്ലം: സി.പി.എം.കേന്ദ്രങ്ങളിലെയും രക്തസാക്ഷി ഗ്രാമങ്ങളിലെയും വോട്ടിങ് ഘടന (വോട്ടിങ് പാറ്റേൺ) പഠിക്കാൻ ബി.ജെ.പി. കണ്ണൂർ, കാസർകോട്, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ പാർട്ടികേന്ദ്രങ്ങളിൽ ഇത്തവണ തങ്ങൾക്ക് അനുകൂലമായി വോട്ടൊഴുകി എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വോട്ടു ചെയ്യൽ രീതി പഠിക്കാൻ തീരുമാനിച്ചത്. മുതിർന്ന നേതാവ് പി.കെ.കൃഷ്ണദാസിനാണ് ചുമതല. സംസ്ഥാന കമ്മിറ്റിക്കും ദേശീയനേതൃത്വത്തിനും റിപ്പോർട്ട് നൽകണം. പാറപ്രം, പിണറായി, കയ്യൂർ, കരിവള്ളൂർ, കാവുമ്പായി, തില്ലങ്കേരി, രാവണീശ്വരം, മടിക്കൈ, ഒഞ്ചിയം, പുന്നപ്ര തുടങ്ങിയ വിപ്ലവ ഭൂമികളിലെല്ലാം ബി.ജെ.പി.ക്ക് മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്, വോട്ട് കൂടിയിട്ടുണ്ട്. സി.പി.എം. പ്രവർത്തകരുടെ ’ബി.ജെ.പി.വിരുദ്ധ മനസ്സ്’ മാറിയെന്നതിന്റെ തെളിവായാണ് ഇതിനെ ബി.ജെ.പി. വിലയിരുത്തുന്നത്. ബി.ജെ.പി.-സി.പി.എം. സംഘർഷം കുറഞ്ഞതാണ് ഇതിനു കാരണമെന്ന് മുതിർന്ന ബി.ജെ.പി. നേതാവ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.