Monday, April 28, 2025 12:19 pm

ബി.ജെ.പി.യിൽ സമഗ്ര അഴിച്ചുപണി ; എല്ലാ ഘടകങ്ങളിലും മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  തെരെഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് സംഘടനാ തലത്തിൽ സമഗ്ര അഴിച്ചുപണിക്ക് ശുപാർശ ചെയ്ത് ബി.ജെ.പി ദേശീയ നേതൃത്വം. നാല് ജനറൽ സെക്രട്ടറിമാർ അടങ്ങുന്ന ഉപസമിതിയെ പുനഃസംഘടനയ്ക്കായി നിയോഗിച്ചു. തെരെഞ്ഞെടുപ്പ് പരാജയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആക്ഷൻ പ്ലാൻ തയാറാക്കും. ജില്ലാ പ്രസിഡന്റുമാരെ ഉൾപ്പെടെ എല്ലാ ഘടകങ്ങളിലും നേതാക്കളെ മാറ്റാനാണ് നിർദേശം.

അതേസമയ സംസ്ഥാനത്തെ 5 ജില്ലാ അധ്യക്ഷന്മാരെ മാറ്റാനൊരുങ്ങി ബി.ജെ.പി കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലാ പ്രെസിഡന്റുമാർക്കെതിരെ നടപടിയുണ്ടാകും. തിരുവനതപുരത്ത് വി.വി രാജേഷ് മാറാൻ സന്നദ്ധത അറിയിച്ചു. തിരുവനന്തപുരത്ത് നേതൃമാറ്റം ഉടൻ വേണ്ടെന്ന് കോർ കമ്മിറ്റി.

അഭിപ്രായ വ്യതാസം നടന്ന തൃശ്ശൂരിലും നേതൃമാറ്റത്തിന് സാധ്യത. പത്തനംതിട്ടയിൽ അശോകൻ കുളനടയ്ക്ക് ഒരു അവസരം കൂടി നൽകും. സംഘടനാ സെക്രട്ടറിക്ക് അവലോകന റിപ്പോർട്ടിൽ വിമർശനം. സ്ഥാനം ഒഴിയില്ല. സംഘടനാ സെക്രട്ടറിക്ക് അവലോകന റിപ്പോർട്ടിൽ വിമർശനം. സ്ഥാനം ഒഴിയില്ല. മേഖലാ സംഘടന സെക്രട്ടറിമാരെ മാറ്റുന്നതിൽ തീരുമാനം ആർ.എസ്.എസിന്റേത്.

ബി.ജെ.പി കോർ കമ്മറ്റി യോഗത്തിൽ വി.മുരളീധരനെതിരെ വിമർശനവുമായി ബി.ജെ.പി കൃഷ്ണദാസ് പക്ഷം. മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന് കൃഷ്ണദാസ് പക്ഷം ആരോപിച്ചു. യോഗത്തിൽ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ചയായി. കെ.സുരേന്ദ്രന്‍റെ 35 സീറ്റ് പരാമർശം തിരിച്ചടിച്ചു. സുരേന്ദ്രൻ ഏകപക്ഷീയമായി നിലപാട് എടുക്കുന്നു എന്നും വിമർശനം ഉയർന്നു.

വി.മുരളീധരൻ അമിതമായി, അനാവശ്യമായി കേരള രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. സംഘടനാ സെക്രട്ടറിമാരും മേഖലാ സെക്രട്ടറിമാരും തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പൂർണ പരാജയമാണ്. അടിമുടി മാറ്റം വേണം. പഞ്ചായത്ത് തലം മുതൽ യാതൊരു പ്രവർത്തനവുമില്ല. മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തണം. അവരെ കൃത്യമായ രീതിയി സംഘടനാ പ്രവർത്തനത്തിൽ സജീവമാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ബാലശങ്കറിൻ്റെയും ശോഭാ സുരേന്ദ്രൻ്റെയും ഓ രാജഗോപാലിൻ്റെയും പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഇത് അഞ്ചംഗ സമിതിയുടെ റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു. സുരേന്ദ്രൻ രണ്ട് മണ്ഡലത്തിൽ മത്സരിച്ചതും തിരിച്ചടിയായി. മഞ്ചേശ്വരത്ത് മാത്രം മത്സരിച്ചിരുന്നെങ്കിലും നേട്ടമുണ്ടാകുമായിരുന്നു എന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനും നേരെ ബോംബ് ഭീഷണി

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും...

ഗൗതം ഗംഭീറിനുനേരെ വധഭീഷണി ; സന്ദേശമയച്ചത് ഗുജറാത്ത് സ്വദേശിയായ വിദ്യാര്‍ത്ഥി

0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനും മുന്‍ താരവുമായ ഗൗതം ഗംഭീറിനുനേരെ...

പച്ചക്കറി മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു

0
കൊച്ചി : എറണാകുളം മരട് പച്ചക്കറി മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ എത്തിയ...

കോടികളുടെ ട്രേഡിംഗ് തട്ടിപ്പ് ; Travancore Stock Broking Pvt. Ltd. മാനേജിംഗ് ഡയറക്ടർ...

0
തിരുവനന്തപുരം :  സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡിംഗ് നടത്താനെന്ന പേരിൽ പണം വാങ്ങി...