നവീകരിച്ച തൃക്കാക്കര നഗരസഭ ഓഫീസിൽ കുടചൂടി നിൽക്കേണ്ട സ്ഥിതി ; കോടികൾ പോയത് ഏത് വഴിക്ക് ?

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വികസനത്തിന്‍റെ പേരിൽ കോടിക്കണക്കിന് രൂപ മുതൽമുടക്കുമ്പോഴും തൃക്കാക്കരയിൽ പദ്ധതി നിർവ്വഹണം ഒരു പ്രഹസനമാണ്. പലഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപ മുതൽ മുടക്കിയാണ് കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി നഗരസഭ ഓഫീസ് നവീകരിച്ചത്. എന്നാൽ പണിപൂർത്തിയാക്കിയ ഓഫീസിൽ അന്ന് മുതൽ ചോർച്ചയും വിള്ളലും തുടങ്ങി.

കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമിതി ഭരണത്തിന്‍റെ അവസാനവർഷമാണ് നഗരസഭ ഓഫീസ് അടിമുടി പുതുക്കിയത്. നാലരക്കോടി രൂപയാണ് ഇതിനായി ചിലവിട്ടത്. നവീകരണം കഴിഞ്ഞ ആ മാസം ഓഫീസിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഓഫീസിനകത്ത് നിൽക്കണമെങ്കിൽ കുട ചൂടാതെ തരമില്ല. ചിലവാക്കിയ കോടികൾ ഏത് വഴിക്ക് പോയെന്നാണ് വോട്ടർമാർ ഉന്നയിക്കുന്ന ചോദ്യം. മാസങ്ങൾക്കകം സീലിംഗിലും വിള്ളൽ വീണു. മുകൾ ഭാഗവും പൊളിഞ്ഞു. ഓഫീസ് കെട്ടിടത്തിന് മുന്നിലെ ഗ്ലാസുകളിലും പൊട്ടൽ വീണു.

കുത്തഴിഞ്ഞ നഗരസഭാ ഭരണത്തിന്‍റെ ഉദാഹരണമാണ് ഓഫീസിന് ഉള്ളിലും കാണാൻ കഴിയുക. നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ ഓഫീസിൽ ഫയലുകളും രേഖകളും വെറും നിലത്ത് കൂട്ടിയിട്ടിരിക്കുകയാണ്. മേലുദ്യോഗസ്ഥരുടെ മുറിയിലും കെട്ടുക്കണക്കിന് ഫയലുകൾ. നഗരസഭ പരിധിക്കുള്ളിൽ 65,000 കെട്ടിടങ്ങളുണ്ടെന്നാണ് കണക്ക്. ഈ കെട്ടിടങ്ങൾ സംബന്ധിച്ചുള്ള രേഖകൾ നഷ്ടപ്പെടാനും നശിച്ച് പോകാനും സാധ്യതകളേറെ എന്ന് വ്യക്തം. എന്നാൽ അതേ സമയം നവീകരണത്തിൽ പുറംമോടി ഒട്ടുംകുറച്ചിട്ടില്ല. നഗരസഭ കവാടത്തിന് മുന്നിൽ ഒരു കുഴപ്പമില്ലാതിരുന്ന ഗെയ്റ്റും കൊടിമരവും മാറ്റി പുതിയത് സ്ഥാപിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...