തൃശൂരിൽ വോട്ടിനായി ബി.ജെ.പി കിറ്റുകള്‍ നൽകിയെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : വോട്ടിനായി ബി.ജെ.പി കിറ്റുകൾ നൽകിയെന്ന് പരാതി. തൃശൂർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിലാണ് കിറ്റുകൾ തയ്യാറാക്കിവെച്ചത്. അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നും സി.പി.എം പ്രവർത്തകർ. സംഭവത്തിൽ കട അടയ്ക്കണമെന്ന പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സി.പി.എം പ്രവർത്തകർ. 18 ഐറ്റം അടങ്ങിയ കിറ്റാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിന് പിന്നിലുള്ളത്. കിറ്റ് വാങ്ങാൻ എന്ന പേരിൽ കൂടുതൽ സ്ത്രീകൾ വരുന്നു. രാധാകൃഷ്ണൻ എന്ന പ്രാദേശിക ബി.ജെ.പി നേതാവ് പറഞ്ഞിട്ടാണ് സ്ത്രീകൾ കിറ്റ് വാങ്ങാൻ എത്തിയത് എന്നും ആരോപണവുമായി സി.പി.എം രംഗത്തെത്തി.

അതേസമയം പണവും മദ്യവും കിറ്റും നൽകി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നുവെന്ന് വി എസ് സുനിൽ കുമാർ. ബിജെപി 2024ൽ നടത്തിയ കാര്യം വീണ്ടും നടത്തുന്നു. നഗ്നമായ തെരഞ്ഞെടുപ്പ് ലംഘനമാണ് നടത്തുന്നത്. സൂപ്പർ മാർക്കറ്റ് മുതലാളിമാരെ സ്വാധീനിക്കുന്നു. പെട്ടിയിൽ പണവുമായാണ് കേന്ദ്ര നേതാക്കൾ വരുന്നതെന്നും വിഎസ് സുനിൽകുമാർ ആരോപിച്ചു. ഉടൻ പരാതി നൽകുമെന്നും അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം രാധാകൃഷ്ണൻ എന്നയാൾ പറഞ്ഞിട്ട് വിഷുവിനായി തയ്യാറാക്കിയ കിറ്റ് എന്നാണ് കടയുടമ പറയുന്നത്. സൂപ്പർമാർക്കറ്റിന്റെ പിറകിലാണ് കിറ്റുകൾ തയ്യാറാക്കി വച്ചിരിക്കുന്നത്. 75 കിറ്റുകൾ തയ്യാറാക്കിവച്ചതിൽ 50 എണ്ണം കൊണ്ടുപോയെന്നും കടയുടമ പറഞ്ഞു. സംഭവത്തെ തുടർന്ന് സൂപ്പർ മാർക്കറ്റ് അടപ്പിച്ചു.

 

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...