കോന്നി : എല്‍.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികം ഭാരതീയ ജനതാ പാർട്ടി വഞ്ചനാദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി വില്ലേജ് ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ബിജെപി ജില്ല ജനറൽ സെക്രട്ടറി വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജിത് ബാലഗോപാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കണ്ണൻ ചിറ്റൂർ മുഖ്യ പ്രഭാഷണം നടത്തി. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു ദാസ്, പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വി. ബാലചന്ദ്രൻ, ശ്രീജിത്ത് മുരളി, അരുൺ പനംചേരിൽ എന്നിവർ സംസാരിച്ചു.
എല്‍.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികം ബി.ജെ.പി കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനമായി ആചരിച്ചു
RECENT NEWS
Advertisment