കൊറോണ സ്ഥിരീകരിച്ച യുവതിയെ വീട്ടിലേക്ക് അയച്ചു ; കാവാലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിക്ഷേധം

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി: കൊറോണ വൈറസ് സ്ഥിരീകരിച്ച കാവാലം സ്വദേശിനിയായ യുവതിയെ താമസിപ്പിച്ചിരുന്നത് ജനസാന്ദ്രതയുള്ള മേഖലയിലെ വീട്ടില്‍. യുവതിയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ മേനോനെതിരെ അമര്‍ഷം പുകയുന്നു. പുനെയില്‍ നിന്ന് എത്തിയ യുവതിയെ സര്‍ക്കാര്‍ ക്വറന്റൈനില്‍ പ്രവേശിപ്പിക്കുന്നതിന് പകരം ഇവരുടെ വീട്ടിലേക്ക് അയക്കുകയാണ് ഉണ്ടായത്.

ഇവരെ വീട്ടിലേക്ക് കൊണ്ടുവരാന്‍ വേണ്ട നിര്‍ദേശം നല്‍കിയത് പഞ്ചായത്ത് പ്രസിഡന്റാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രസിഡന്റിന്റെ നടപടി ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശത്തെ പോലും മറികടന്നായിരുന്നു. യുവതിയെ താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം പോലും ഒരുക്കാതെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് യുവതിയെ വീട്ടിലേക്ക് കൊണ്ടുപോരാന്‍ നിര്‍ദേശം നല്‍കിയത്. രോഗം സ്ഥിരീകരിച്ച ദിവസം കാവാലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഇറക്കിയ പ്രസ്ഥാവനയും പഞ്ചായത്തിന്റെ അലംഭാവം വെളിപ്പെടുത്തുന്നതായിരുന്നു. കൊറോണ വൈറസിനെതിരെ രാജ്യം ഒന്നിച്ച്‌ പോരാടുമ്പോഴാണ് ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അലംഭാവത്തില്‍ ഒരു ഗ്രാമം മുള്‍മുനയില്‍ നില്‍ക്കുന്നത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാതിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്ന് കഴിഞ്ഞു. അടിസ്ഥാന സൗകര്യം ഒരുക്കാതെ ജനവാസം ഏറെയുള്ള പ്രദേശത്തെ വീട്ടില്‍ കൊറോണ ബാധിതയായ യുവതിയെ എത്തിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ബിജെപി കാവാലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കാവാലത്ത് പ്രത്യേക ആരോഗ്യ സംഘത്തെ നിയമിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക്...

0
മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...