മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക് കടന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗം ഗവേഷക വിദ്യാർഥിനി അനഘ ശശിയുടെ അനിശ്ചിതകാല സമരം 14-ാം ദിവസത്തിലേക്ക് കടന്നു. ജാതിവിവേചന പരാതിയിൽ പട്ടികജാതി-പട്ടികവർഗ (SC/ST) അതിക്രമങ്ങൾ തടയൽ നിയമപ്രകാരം എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ള സർവകലാശാല അധ്യാപകരായ ഡോ. അരുൺ ബാബു, ഡോ. ജൈനി വർഗീസ് എന്നിവർക്കെതിരെ അറസ്റ്റ് നടപടി സ്വീകരിക്കുക, അനഘയുടെ ഡോക്ടറൽ കമ്മിറ്റി ഉടൻ ചേരുക, ഗവേഷണത്തിനാവശ്യമായ ലാബ് ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുക, ഈ ആവശ്യങ്ങളിൽ സർക്കാർ രേഖാമൂലമുള്ള ഉറപ്പ് നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അനഘ സമരം തുടരുന്നത്.

സംസ്ഥാന പട്ടികജാതി-പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ.എ. തുളസി ഇന്നലെ അനഘയുമായി ഫോണിൽ സംസാരിച്ചു. സമരം അവസാനിപ്പിച്ചതായുള്ള വാർത്തകൾ വ്യാജമാണെന്നും തന്റെ ആവശ്യങ്ങളിൽ സർക്കാർ ഭാഗത്തുനിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും അനഘ മന്ത്രിയെ അറിയിച്ചു. അനഘയുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ വാർഷിക ഗവേഷണ പുരോഗതി റിപ്പോർട്ട് സർവകലാശാല പുറത്തിറക്കിയതിനെ തുടർന്ന് അനഘ സമരം അവസാനിപ്പിച്ചുവെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...

മണ്ഡലങ്ങളുടെ എണ്ണം നിലവിലുള്ളതുപോലെ 543 ആയി തുടരണമെന്ന് ഖർഗെ; കേന്ദ്രസർക്കാരിന് കത്തയച്ചു

0
ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് എഐസിസി അധ്യക്ഷന്‍...

ഇടുക്കിയിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

0
ഇടുക്കി: ഇടുക്കി ഉപ്പുതോട്ടിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ...