രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിൽ എംപിക്കെതിരെയും രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിൽ എംപിക്കെതിരെയും രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാൽ. തന്റെ അമ്മയെ അപമാനിച്ചതിൽ രാഹുൽ ഇനിയും മാപ്പ് പറയാൻ തയ്യാറായിട്ടില്ലെന്നും പത്മജ പറഞ്ഞു. ഈ അഹങ്കാരിയായ ആളെയാണോ പാലക്കാട് എംഎൽഎയായി വേണ്ടത്? തന്റെ അമ്മക്കെതിരെ പറഞ്ഞപ്പോൾ മുതിർന്ന നേതാക്കൾ ഒന്നും പറഞ്ഞില്ല. പക്ഷേ രമേശ് ചെന്നിത്തല മാത്രം കോൺഗ്രസുകാരുടെ അമ്മയാണെന്ന് പറഞ്ഞു. തന്റെ അമ്മയ്ക്ക് പാർട്ടിയും ജാതിയും മതവും ഒന്നും ഉണ്ടായിരുന്നില്ലെന്നും ഷാഫി എത്ര ഓടിനടന്നാലും രാഹുൽ കുത്തുമെന്നും പത്മജ പറഞ്ഞു. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെയും പത്മജ തള്ളിപ്പറഞ്ഞു. സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് കൊണ്ടുവന്ന് ഷാഫി എന്ത് വൃത്തികേടാണ് ചെയ്തതെന്ന് പത്മജ ചോദിച്ചു. മുസ്ലിം ലീഗിനെയും നേതാക്കളെയുമടക്കം ചീത്ത വിളിച്ചയാളെയാണ് കോൺഗ്രസിലേക്ക് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ഒരു ദിവസം കൊണ്ട് എല്ലാം മറക്കാൻ കഴിഞ്ഞോ എന്നും സന്ദീപ് വാര്യർക്ക് എസ്‌കോർട്ട് പോകാനാണോ എംഎൽഎമാരും എംപിമാരും എന്നും പത്മജ ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...