ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന് കോവിഡ്. തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്‍റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
കൃഷ്ണദാസ് തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് കൃഷ്ണദാസ് പറഞ്ഞു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന എന്‍.ഡി.എ യോഗത്തിലും ബി.ജെ.പി പ്രതിഷേധ പരിപാടികളിലും കൃഷ്ണദാസ് പങ്കെടുത്തിരുന്നു.