പമ്പാ മണലെടുപ്പ് ; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പമ്പ മണലെടുപ്പിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ പരാതിയിൽ അന്വേഷണം നടത്താനുള്ള തിരുവനനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. രണ്ടു മാസത്തേക്കാണ് അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. രണ്ടു മാസത്തിന് ശേഷം കേസ് കോടതി വീണ്ടും പരിഗണിക്കും.

2018ലെ പ്രളയത്തെ തുടർന്ന് അടി‍ഞ്ഞുകൂടിയ മണ്ണ് പമ്പ ത്രിവേണിയിൽ നിന്ന് നീക്കം ചെയ്യാൻ നൽകിയ അനുമതിയിൽ അഴിമതിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം. പൊതുമേഖലാ സ്ഥാപനത്തെ മറയാക്കി സ്വകാര്യ കമ്പനിയായ കേരള ക്ലെയ്സ് ആന്‍റ് സെറാമിക്സിന് മണലെടുപ്പിന് അനുമതിയെന്നായിരുന്നു ആക്ഷേപം. പമ്പയിൽ നിന്ന് മണലെടുത്ത് പുറത്തേക്ക് കൊണ്ടുപോകുന്നതിനെ വനംവകുപ്പും എതിർത്തിരുന്നു. ഇതോടെ വിവാദം ചൂടുപിടിച്ചു. വിരമിക്കുന്നതിന്‍റെ തലേ ദിവസം മുൻ ചീഫ് സെക്രട്ടറി ടോം ജോസും ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും ഡിജിപിയും ഹെലികോപ്റ്ററിൽ പമ്പയിലെത്തി യോഗം ചേർന്നതിന് ശേഷമാണ് മണലെടുപ്പിന് അനുമതി നൽകിയതെന്നും ഇതിൽ അഴിമതിയുണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പരാതി.

എന്നാൽ ദുരന്ത നിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ നപടിയെന്നും ഇക്കാര്യത്തിൽ അന്വേഷണത്തിന്‍റെ ആവശ്യം ഇല്ലെന്നുമായിരുന്നു സർക്കാർ നിലപാട്. വിജിലൻസ് അന്വേഷണം വേണമെന്ന ചെന്നിലയുടെ ആവശ്യം സർക്കാർ തള്ളുകയും ചെയ്തു. ഇതേതുടർന്നാണ് ചെന്നിത്തല കോടതിയെ സമീപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...