ന്യൂഡല്‍ഹി: മയൂര്‍ വിഹാറില്‍ ബി ജെ പി നേതാവ് വെടിയേറ്റ് മരിച്ചു. ജീതു ചൗധരി(40) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ അജ്ഞാതരായ പ്രതികള്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. സ്ഥലത്ത് രക്തത്തില്‍ കുളിച്ച നിലയിലാണ് ബി ജെ പി നേതാവിന്റെ ശരീരം ആളുകള്‍ കണ്ടത്. വെടിയേറ്റതിന് പിന്നാലെ ഇദ്ദേഹത്തെ നോയിഡയിലെ മെട്രോ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ രക്ഷിക്കാനായില്ല.
നാല് പേര്‍ വെടിവെച്ച സംഘത്തില്‍ ഉള്‍പ്പെടുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവം നടന്ന സ്ഥലത്ത് നിന്നും പോലീസ് ഒഴിഞ്ഞ വെടിയുണ്ടകള്‍ പ്രധാന തെളിവുകളായി കണ്ടെടുത്തു. ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കുകയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതായി ഡി സി പി പ്രിയങ്ക കശ്യപ് പറഞ്ഞു. നിലവില്‍ പ്രതികള്‍ ഒളിവില്‍ എന്നാണ് പോലീസ് വ്യക്തമാക്കിയത്.