സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം വ്യവസായ മന്ത്രി പി. രാജീവ് റാന്നി റസ്റ്റ് ഹൗസില്‍ ‍ നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ മെയ് നാല്, അഞ്ച് തീയതികളിലാണ് സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് ശേഷം മറ്റു ജില്ലകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചാമ്പ്യന്‍ഷിപ്പ് മെയ് മാസത്തിലേക്ക് മാറ്റിയത്. മലയാലപ്പുഴ മുസലിയാര്‍ കോളജില്‍ നടക്കുന്ന മത്സരങ്ങളില്‍ 28 ടീമുകളിലായി 400 കുട്ടികള്‍ പങ്കെടുക്കും. ലോഗോ പ്രകാശനത്തില്‍ റാന്നി മുന്‍ എംഎല്‍ എ രാജു എബ്രഹാം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍, എന്‍.പി. മോഹനന്‍, അഷ്‌റഫ് അലങ്കാര്‍, പി.ആര്‍. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചാമ്പ്യന്‍ഷിപ്പിന് എത്തുന്നവര്‍ക്കുള്ള താമസസൗകര്യവും ഭക്ഷണ കാര്യങ്ങളും തീരുമാനിച്ചു. യോഗത്തില്‍ സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ മലയാലപ്പുഴ മോഹനന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് അലങ്കാര്‍. അഡ്വ. ഹരി, പി.ആര്‍. ഗിരീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബോള്‍ കോച്ച്‌ തങ്കച്ചന്‍, അമൃത്, മലയാലപ്പുഴ ഗോപാലകൃഷ്ണന്‍, ഡോ. ആര്‍.എസ്. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...