തിരുവനന്തപുരം: പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരനെയും ഒരുമിച്ച് കണ്ടാല്‍ പേപ്പട്ടിയെ പോകാന്‍ പറഞ്ഞു കമ്മ്യൂണിസ്റ്റുകാരനെ പൊതു ജനം തല്ലുന്ന കാലം വിദൂരമല്ല എന്ന് ബിജെപി നേതാവ് അഡ്വ എസ് സുരേഷ്. കണ്ടല ബാങ്കിന്റെ അഴിമതിക്കും തട്ടിപ്പിനു എതിരെ ബിജെപി മാറനല്ലൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണയിലാണ് സുരേഷിന്റെ പ്രസ്താവന.
സാധാരണക്കാരന്‍ അവരുടെ ഒരായൂസിന്റെ സമ്പാദ്യങ്ങള്‍ വിശ്വസിച്ചു നിക്ഷേപിച്ചത് മുഴുവന്‍ കൊള്ളയടിച്ചു കൊണ്ടുപോകുന്ന മാറനല്ലൂര്‍ ബാങ്കിലെ സഖാക്കളെയും പൊതു ജനം കൈകാര്യം ചെയ്യും. ബാങ്ക് പ്രസിഡന്റ് പറയുന്നത് പിണറായി വിജയന്‍ 10 കോടി നല്‍കാനുണ്ട് എന്നാണ്. അത് കിട്ടുമ്പോള്‍ നിക്ഷേപ തുക മടക്കി നല്‍കാം എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. അങ്ങനെ സഹകരികളോട് പറയാന്‍ പിണറായി വിജയന്‍ കമലേട്ടത്തിക്ക് സ്ത്രീധനം കിട്ടിയ വകയില്‍ ഉള്ള പണം ആണോ നല്‍കുക എന്നും സുരേഷ് പരിഹസിച്ചു.