അഹമ്മദാബാദ്: ഗുജറാത്തിലെ കപ്രദ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രമുഖ ബിജെപി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2004ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബാബുഭായി വര്‍ധയാണ് കോണ്‍ഗ്രസിലേക്കു തന്നെ മടങ്ങിയത്. 2001 മുതല്‍ 2004 വരെ വല്‍സാദ് ജില്ലാ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായിരുന്നു ബാബുഭായി വര്‍ധ.
കപ്രദയില് ബിജെപിയുടെ വൈസ് പ്രസിഡന്റായിരുന്നു വര്‍ധ. പാര്‍ട്ടി നേതാവ് ജിത്തുഭായ് ചൗധരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നാണ് വിവരം. വര്‍ളി ഗോത്ര സമുദായ സംഘടനയുടെ ജില്ലാ അധ്യക്ഷനുമാണ് ബാബുഭായ് വര്‍ധ.
വര്‍ധ പാര്‍ട്ടി വിട്ടത് ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ബിജെപിയുടെ വല്‍സാദ് ജില്ലാ ജനറല്‍ സെക്രട്ടറി മഹേദ്ര ചൗദരി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയം സ്വന്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.