ബിജെപി നേതാവിന്റെ മകന് വധു പാകിസ്ഥാനിൽ നിന്ന്, നിക്കാഹ് ഓൺലൈനിൽ നടത്തി

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : പാകിസ്ഥാൻ സ്വദേശിനിയായ യുവതിയെ നിക്കാഹ് ചെയ്ത് ഉത്തർപ്രദേശിലെ ബിജെപി നേതാവിന്റെ മകൻ. ജോൻപൂരിൽ നിന്നുള്ള ബിജെപി കോർപ്പറേറ്ററായ തഹ്‌സീൻ ഷാഹിദിൻ്റെ മൂത്ത മകൻ മുഹമ്മദ് അബ്ബാസ് ഹൈദറാണ് ഇവരുടെ തന്നെ ബന്ധുവും ലാഹോർ സ്വദേശിനിയുമായ ആൻഡ്ലീപ് സഹ്‌റയെ നിക്കാഹ് ചെയ്തത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ വിസയ്ക്ക് അപേക്ഷിച്ചിട്ടും ലഭിക്കാത്തതിനാൽ ഓൺലൈനിലൂടെയായിരുന്നു നിക്കാഹ് നടന്നത്. വിസ ലഭിക്കാത്തതിന് പുറമെ സഹ്‌റയുടെ മാതാവ് റാണ യാസ്മിന്‍ സൈദിയെ അസുഖം മൂലം പാകിസ്ഥാനിലെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത് കൂടുതല്‍ വെല്ലുവിളിയായി.

ഇതോടെയാണ് ഓണ്‍ലൈനായി നിക്കാഹ് നടത്താന്‍ കുടുംബങ്ങള്‍ തീരുമാനിച്ചത്. ഷിയാ മത നേതാവ് മൗലാന മഹ്ഫൂസുൽ ഹസൻ ഖാൻ ആണ് നിക്കാഹിന് നേതൃത്വം നൽകിയത്. വീഡിയോ കോൺഫറൻസിംഗിലൂടെ ഇരുകുടുംബങ്ങളും സന്തോഷം പങ്കുവെച്ചു. വേദിയിൽ ലാപ്‌ടോപ്പും എൽഇഡി സ്‌ക്രീനും സ്ഥാപിച്ചിരുന്നു. ഭാവിയിൽ തൻ്റെ ഭാര്യക്ക് ഇന്ത്യൻ വിസ ബുദ്ധിമുട്ടില്ലാതെ ലഭിക്കുമെന്ന് ഹൈദർ പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി എംഎൽസി ബ്രിജേഷ് സിം​ഗ് പ്രിഷുവും മറ്റ് അതിഥികളും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയും വരൻ്റെ കുടുംബത്തെ അഭിനന്ദിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...