പാലക്കാട് : പാലക്കാട് മഹിളാ മോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ബിജെപി പ്രാദേശിക നേതാവ് പ്രജീവ് കീഴടങ്ങി. പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷനിലാണ് ഇയാൾ കീഴടങ്ങിയത്. ശരണ്യയുടെ ആത്മഹത്യാക്കുറിപ്പിൽ പ്രജീവിൻ്റെ പേര് പരാമർശിച്ചിരുന്നു. ഇതേ തുടർന്ന് ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സ്നേഹം നടിച്ച് ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നില്‍ തെറ്റുകാരിയാക്കി. പ്രജീവിനെ വെറുതേ വിടരുത്. പ്രജീവിന് താനുമായി മാത്രമല്ല പല സ്ത്രീകളുമായും ബന്ധമുണ്ട്. അവരുടെ പേര് പറയുന്നില്ല. കത്തില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസിലാക്കാം മരണത്തിന് കാരണം പ്രജീവ് കാളിപ്പാറയാണ്. ആട്മാഹത്യാകുറിപ്പില്‍ പറയുന്നു. പ്രജീവിന്റെ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച വൈകിട്ടാണ് മാട്ടുമന്ത നടുവുക്കാട്ട് പാളയത്തെ വാടക വീട്ടില്‍ ശരണ്യയെ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.