പത്തനംതിട്ട : മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂർ പഞ്ചായത്ത് ബിജെപി അംഗം രഞ്ജിത്ത്. ശരീരം മുഴുവൻ വെള്ള പെയിന്‍റ് അടിച്ചാണ് പ്രതിഷേധം. പോലീസിനെ ഭയന്നാണ് വെള്ള പെയിന്‍റ് അടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. പത്തനാപുരത്ത് മുഖ്യമന്ത്രി എത്തുന്നതിന് അൽപം മുൻപാണ് തലവൂർ ഗ്രാമപഞ്ചായത്ത് അംഗമായ രഞ്ജിത്ത് വേറിട്ട പ്രതിഷേധം നടത്തിയത്. കറുപ്പ് നിറമുള്ള തന്നെ മുഖ്യമന്ത്രി കടന്ന് പോകുമ്പോൾ പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് വെള്ളയടിച്ചതെന്ന് രഞ്ജിത്ത് പറയുന്നു. വൈദ്യുതി മുടക്കത്തിനെതിരെ കെഎസ്ഇബിക്ക് 9737 രൂപയുടെ ചില്ലറ നൽകി നേരത്തെ രഞ്ജിത്ത് പ്രതിഷേധിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























