ഭോപാല്‍: മധ്യപ്രദേശില്‍ പൊതുപരിപാടിക്കിടെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ ബിജെപി എം.എല്‍.എയും മുന്‍ മന്ത്രിയുമായ ഗൗരി ശങ്കര്‍ ബൈസണ്‍ വിവാദത്തില്‍. ഗൗരി ശങ്കര്‍ പെണ്‍കുട്ടികളെ മോശം രീതിയില്‍ സ്പര്‍ശിക്കുന്നതിന്റെ വിഡിയോ മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വിറ്റര്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു ഫോട്ടോ സെഷനിലെ പെണ്‍കുട്ടികളുടെ കൈകള്‍ പിടിച്ചു വലിച്ച് ദേഹത്തേക്ക് ചേര്‍ത്ത്‌നിര്‍ത്തി ഗൗരി ശങ്കര്‍ അവരുടെ മാറിടത്തിലും സ്പര്‍ശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ബലാഘട്ട് ജില്ലയില്‍ നടന്ന പരിപാടിയിലാണ് സംഭവമെന്ന് പ്രതിപക്ഷം ആരോപിച്ചു. എം.എല്‍.എയും മുന്‍ മന്ത്രിയും പിന്നാക്ക വിഭാഗ കമ്മീഷണ്‍ ചെയര്‍മാന്‍ കൂടിയായ ഗൗരി ശങ്കറാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളോട് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ബി.ജെ.പി നേതാക്കളില്‍ നിന്ന് പെണ്‍മക്കളെ സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.





























