ഭോപ്പാൽ : മധ്യപ്രദേശിലെ ക്ഷേത്രത്തിലെ ഗേറ്റുകൾ തുറന്നില്ലെന്ന് ആരോപിച്ച് പൂജാരിയെ മർദിച്ച് ബി.ജെ.പി എം.എൽ.എയുടെ മകൻ. ചാമുണ്ഡ ദേവി ക്ഷേത്രത്തിലെ പൂജാരിക്കാണ് മർദനമേറ്റതെന്ന് അധികൃതർ അറിയിച്ചത്. ബി.ജെ.പി എം.എൽ.എ ഗോലു ശുക്ലയുടെ മകൻ രുദ്രാഷ് ശുക്ലയാണ് പൂജാരിയെ മർദിച്ചത്. കഴിഞ്ഞയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് രുദ്രാക്ഷ് ക്ഷേത്രത്തിൽ എത്തിയത്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളിൽ ഒരാളായ ജിതേന്ദ്ര ക്ഷേത്രത്തിന്റെ ഗേറ്റുകൾ തുറക്കാൻ ആവശ്യപ്പെട്ടു. രുദ്രാഷിന് പൂജ നടത്തുന്നതിന് വേണ്ടിയായിരുന്നു ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ പൂജാരിയായ ഉപദേഷ് നാഥ് ഇതിന് വിസമ്മതിച്ചു.
ക്ഷേത്രം നിയമങ്ങൾ പ്രകാരം രാത്രി ദർശനത്തിന് അനുമതി നൽകാനാവില്ലെന്നായിരുന്നു പൂജാരിയുടെ നിലപാട്. പൂജാരിയെ രുദ്രാഷിന്റെ സുഹൃത്തുക്കളും മർദിക്കുകയായിരുന്നു. രുദ്രാഷിനെതിരെ നിലവിൽ പോലീസ് കേസെടുത്തിട്ടില്ല. എം.എൽ.എയുടെ സംഭവത്തിൽ പരാതി നൽകിയതിന് പിന്നാലെ ഇത് പിൻവലിക്കാൻ ആവശ്യപ്പെട്ട് തനിക്ക ഭീഷണികോൾ ലഭിച്ചുവെന്ന് ക്ഷേത്ര പൂജാരി അറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന്റെ നടത്തുമെന്നും പിന്നീട് തുടർനടപടികളെടുക്കുമെന്ന് പോലീസ് അറിയിച്ചു.