ക്ഷേത്രത്തിലെ ഗേറ്റുകൾ തുറന്നില്ലെന്ന് ആരോപിച്ച് പൂജാരിയെ മർദിച്ച് ബി.ജെ.പി എം.എൽ.എയുടെ മകൻ

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മധ്യപ്രദേശിലെ ക്ഷേത്രത്തിലെ ഗേറ്റുകൾ തുറന്നില്ലെന്ന് ആരോപിച്ച് പൂജാരിയെ മർദിച്ച് ബി.ജെ.പി എം.എൽ.എയുടെ മകൻ. ചാമുണ്ഡ ദേവി ക്ഷേത്രത്തി​ലെ പൂജാരിക്കാണ് മർദനമേറ്റതെന്ന് അധികൃതർ അറിയിച്ചത്. ബി.ജെ.പി എം.എൽ.എ ഗോലു ശുക്ലയുടെ മകൻ രുദ്രാഷ് ശുക്ലയാണ് പൂജാരിയെ മർദിച്ചത്. കഴിഞ്ഞയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് രുദ്രാക്ഷ് ക്ഷേത്രത്തിൽ എത്തിയത്. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളിൽ ഒരാളായ ജിതേന്ദ്ര ക്ഷേത്രത്തിന്റെ ഗേറ്റുകൾ തുറക്കാൻ ആവശ്യപ്പെട്ടു. രുദ്രാഷിന് പൂജ നടത്തുന്നതിന് വേണ്ടിയായിരുന്നു ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ പൂജാരിയായ ഉപദേഷ് നാഥ് ഇതിന് വിസമ്മതിച്ചു.

ക്ഷേത്രം നിയമങ്ങൾ പ്രകാരം രാത്രി ദർശനത്തിന് അനുമതി നൽകാനാവില്ലെന്നായിരുന്നു പൂജാരിയുടെ നിലപാട്. പൂജാരി​യെ രുദ്രാഷിന്റെ സുഹൃത്തുക്കളും മർദിക്കുകയായിരുന്നു. രുദ്രാഷിനെതിരെ നിലവിൽ പോലീസ് കേസെടുത്തിട്ടില്ല. എം.എൽ.എയുടെ സംഭവത്തിൽ പരാതി നൽകിയതിന് പിന്നാലെ ഇത് പിൻവലിക്കാൻ ആവശ്യപ്പെട്ട് തനിക്ക ഭീഷണികോൾ ലഭിച്ചുവെന്ന് ക്ഷേത്ര പൂജാരി അറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന്റെ നടത്തുമെന്നും പിന്നീട് തുടർനടപടികളെടുക്കുമെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....