പ്രയാഗ രാജ് : കഴിഞ്ഞ ദിവസം നടന്ന ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടി പൊള്ളലേറ്റ്, ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകള്‍ മരിച്ചു. ആറു വയസ്സുകാരിയായ കിയ ആണ് മരിച്ചത്.
വീട്ടില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെയാണ് പടക്കം പൊട്ടി കിയയ്ക്കു പൊള്ളലേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല.
ബിജെപി എംപിയായ റീത്ത ബഹുഗുണ ജോഷിയുടെ മകന്‍ മായാങ്ക് ജോഷിയുടെ മകളാണ് കിയ. പടക്കത്തില്‍ നിന്നുള്ള തീയേറ്റ് കുട്ടിക്ക് അറുപതു ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.