കൊല്‍ക്കത്ത :ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടി പ്രതിപക്ഷത്തെത്തിയ ബിജെപിയുടെ അംഗബലം 75 ആയി കുറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട രണ്ട് എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചതോടെയാണ് അംഗബലം കുറഞ്ഞത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് രാജി.
നിഷിത് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്. ബംഗാളില്‍ ബിജെപി ഇത്തവണ അധികാരത്തില്‍ എത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുവരേയും തെരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറക്കിയത്. മന്ത്രിസഭ രൂപീകരിക്കുകയാണെങ്കില്‍ മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇത്തവണയും മമതക്ക് മുന്നില്‍ ബിജെപിക്ക് അടിപതറി. പിന്നാലെയാണ് രാജി സമര്‍പ്പിച്ചത്. നിലവില്‍ ഇവര്‍ പാര്‍ലമെന്റ് അംഗമായി തുടരും.