തിരുവനന്തപുരം: കേരളത്തിലെ നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ ബിജെപി ദേശീയ നേതൃത്വം ഇടപെടും. പാര്‍ട്ടി വിട്ടവരെ തിരികെക്കൊണ്ടുവരുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കര്‍ ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. നാളെ കേരളത്തിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢ വിശദാംശങ്ങള്‍ തേടും. സിനിമാക്കാരായ രാമസിംഹന്‍ എന്ന അലി അക്ബറും രാജസേനനും ഭീമന്‍ രഘുവും ബിജെപിയോട് അകന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഒന്‍പത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് രാജ്യമാകെ ജനസമ്പര്‍ക്ക പരിപാടി ബിജെപി നടത്തുന്നതിനിടയിലാണ് കേരളത്തിലെ കൊഴിഞ്ഞുപോക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രമുഖരെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയേറ്റു.
മണിപ്പുര്‍ സംഘര്‍ഷം ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് പ്രതിബന്ധമായി. മെട്രോമാന്‍ ഇ.ശ്രീധരന്‍ അടക്കം പാര്‍ട്ടിയിലെത്തിയ പ്രമുഖര്‍ സജീവമല്ല. ഈ സാഹചര്യത്തിലാണ് ദേശീയനേതൃത്വം ഇടപെടാന്‍ ഒരുങ്ങുന്നത്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എം.ഗണേശനെ മാറ്റി കെ.സുഭാഷിന് സംസ്ഥാന സംഘടനാജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കിയിരുന്നു. തിരുവനന്തപുരത്ത് എത്തുന്ന ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢ നേതാക്കളുടെ കൊഴിഞ്ഞുപോക്കും സംഘടനാതലത്തിലെ പ്രശ്നങ്ങളും അടക്കം വിഷയങ്ങളില്‍ വിശദാംശങ്ങള്‍ തേടും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-