ഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബിജെപി. ഒരു മാസത്തേക്ക് പൊതുയോഗവും പ്രചാരണ പ്രവര്‍ത്തനങ്ങളും വേണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പറഞ്ഞു. പ്രതിഷേധങ്ങള്‍ നിര്‍ത്തിവെക്കാനും നിര്‍ദേശമുണ്ട്
ഒരു മാസത്തേക്ക് പാര്‍ട്ടി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയില്ല. എന്തെങ്കിലും അറിയിക്കേണ്ടി വന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ മെമ്മോറാണ്ടങ്ങളിലൂടെ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ബിജെപിയുടെ എല്ലാ ഘടകങ്ങള്‍ക്കും ബാധകമാണ്. എല്ലാ പ്രവര്‍ത്തകര്‍ക്കും കൊറോണ വൈറസ് ബാധയെ കുറിച്ച് അവബോധം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.