വാളയാര്‍ കേസ് അട്ടിമറിച്ചവരില്‍ പോലീസുകാരും സര്‍ക്കാര്‍ അഭിഭാഷകരും – ഇവര്‍ നിയമപരമായി ശിക്ഷിക്കപ്പെടണം : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് അട്ടിമറിച്ചവര്‍ക്കെതിരെ അടിയന്തിരമായി നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേസ് അട്ടിമറിച്ച്‌ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിയവരില്‍ പോലീസുകാരും സര്‍ക്കാര്‍ അഭിഭാഷകരുമുണ്ട്. ഇവര്‍ നിയമപരമായി ശിക്ഷിക്കപ്പെടുക തന്നെ വേണം. സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വാളയാര്‍ കേസില്‍ ഇപ്പോള്‍ പുനര്‍ വിചാരണയ്ക്കുള്ള സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ വീണ്ടും അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായി. സെഷന്‍സ് കോടതി വിധി ഹൈക്കോടതി അസ്ഥിരപ്പെടുത്തുകയാണുണ്ടായിരിക്കുന്നത്. കേസിന്റെ അന്വേഷണവും കോടതിയിലെ കേസ് നടത്തിപ്പും അട്ടിമറിക്കപ്പെട്ടതായി ഇതോടെ ബോധ്യമായിരിക്കുന്നു. കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത് സമൂഹത്തില്‍ നിന്ന് വളരെയേറെ സമ്മര്‍ദ്ദം ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ്. പ്രതികള്‍ക്ക് ശിക്ഷ ലഭിക്കണമെന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഡിവൈഎസ്പി അടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...