പത്തനംതിട്ട : മൈലപ്ര സർവീസ് സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി മണ്ഡലം കമ്മറ്റി ഇന്ന്
പ്രതിഷേധ സമരം സംഘടിപ്പിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് സമരം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, പഞ്ചായത്ത് അംഗം പ്രതാപൻ എന്നിവർ സംസാരിച്ചു. തുടർന്ന് മൈലപ്ര ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തുടർ സമരങ്ങൾ ഉണ്ടാകുമെന്നും നാളെ മുതൽ നിക്ഷേപകര്‍ക്കായി ഹെല്പ് ഡെസ്ക് ബാങ്കിന് സമീപം ആരംഭിക്കുമെന്നും ബിജെപി ചിറ്റാർ മണ്ഡലം പ്രസിഡന്റ് ജിതേഷ് ഗോപാലകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. യുവമോർച്ച മുൻ ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബി.അഭിലാഷ്, സെക്രട്ടറി ശോഭ, ബിന്ദു ഹരികുമാർ, വിജയകുമാർ മൈലപ്ര, സദാനന്ദൻ നായർ എന്നിവർ സംസാരിച്ചു.
മൈലപ്ര സർവീസ് സഹകരണ ബാങ്ക് അഴിമതി ; ബിജെപിപ്രതിഷേധ സമരം നടത്തി
RECENT NEWS
Advertisment