കൊച്ചി : പശ്ചിമ ബംഗാളില്‍ കേന്ദ്ര മന്ത്രി വി മുരളിധരനെതിരായ അക്രമം പ്രതിഷേധാര്‍ഹമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനാധിപത്യ വ്യവസ്ഥയ്ക്കു നേരെയാണ് അക്രമം നടക്കുന്നത്. ബംഗാളിലെ അക്രമങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ കോണ്‍ഗ്രസും സിപിഐഎമ്മും തയ്യാറാകുന്നില്ല. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാനം പൂര്‍ണമായും മമത ബാനര്‍ജി തകര്‍ത്തു കഴിഞ്ഞു. ജനവിധി ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ലൈസന്‍സാണെന്ന് മമത കണക്കാക്കരുത്. ആയിരക്കണക്കിന് ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളാണ് ബംഗാളില്‍ നിന്നും പാലായനം ചെയ്യുന്നത്. മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാഗത്തെ തുടച്ചുനീക്കാമെന്ന് മമത വിചാരിക്കരുത്. തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തലചൊറിയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബംഗാളിലെ മേദിനിപൂരില്‍ വെച്ചാണ് മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരെ അക്രമമുണ്ടായത്. ആക്രമണത്തില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന സ്റ്റാഫിന് പരുക്കേറ്റുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.