ന്യുഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ബിജെപി പ്രതിഷേധം. മദ്യനയ അഴിമതിയിലെ ഇഡിയുടെ അനുബന്ധ കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് പിന്നാലെയാണ് പ്രതിഷേധം. എഎപി ഓഫിസിലേക്കുള്ള മാർച്ച് പോലീസ് തടഞ്ഞു. മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ആം ആദ്മി പാർട്ടി ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) അഴിമതി പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ഇഡി കുറ്റപത്രത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ വർഷം മദ്യനയക്കേസിൽ വ്യവസായി സമീർ മഹേന്ദ്രുവിനും നാല് സ്ഥാപനങ്ങൾക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് വ്യക്തികൾക്കും ഏഴ് കമ്പനികൾക്കുമെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഡൽഹി കോടതി വ്യാഴാഴ്ച പരിഗണിച്ചിരുന്നു. പ്രതികളായ വിജയ് നായർ, പി ശരത് ചന്ദ്ര റെഡ്ഡി, ബിനോയ് ബാബു, അഭിഷേക് ബോയിൻപള്ളി, അമിത് അറോറ എന്നിവർക്കെതിരെ ഫെബ്രുവരി 23 ന് സ്‌പെഷ്യൽ ജഡ്ജി എം കെ നാഗ്പാൽ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു.
നിലവിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇഡി കേസ് സിബിഐ എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഉപമുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമായ മനീഷ് സിസോദിയയെയും മറ്റ് 14 വ്യക്തികളെയും സ്ഥാപനങ്ങളെയും എഫ്ഐആറിൽ പ്രതികളാക്കിയിട്ടുണ്ട്. അതിൽ ജിഎൻസിടിഡിയിലെ എക്സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതായും ജഡ്ജി പറഞ്ഞു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലായിരുന്നു ഇഡി കുറ്റപത്രം സമർപ്പിച്ചത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]