Tuesday, December 31, 2024 11:19 am

മൻമോഹൻ സിംഗിന്‍റെ സംസ്കാര ചടങ്ങിലെ ഇരിപ്പിട വിവാദത്തിൽ മറുപടിയുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

ദില്ലി : മൻമോഹൻ സിംഗിന്‍റെ സംസ്കാര ചടങ്ങിലെ ഇരിപ്പിട വിവാദത്തിൽ മറുപടിയുമായി ബിജെപി രംഗത്ത്. ക്രമീകരണങ്ങൾ സജ്ജമാക്കിയത് ആർമിയെന്ന് വിശദീകരണം. മൻമോഹൻ സിംഗിന്‍റെ കുടുംബത്തിന് അർഹിക്കുന്ന പരിഗണന നൽകി. പ്രധാനമന്ത്രിയടക്കമുള്ളവർക്കൊപ്പം കോൺഗ്രസ് നേതാക്കൾക്കും ഇരിപ്പിടം നൽകി. സംസ്ക്കാര സ്ഥലത്തെ ഇടം സൈനികർ കൈയടക്കിയെന്ന വാദം തള്ളുന്നതായും ബിജെപി നേതൃത്വം വ്യക്തമാക്കി. സംസ്കാര വേളയിൽ കുടുംബത്തെ അവഗണിച്ചതായി കോൺഗ്രസ് ആരോപിച്ചിരുന്നു. മൻമോഹൻ സിംഗിന്‍റെ സംസ്കാരം നിഗംബോധ് ഘട്ടിൽ നടത്തിയതിനെ ചൊല്ലി കോൺഗ്രസ് ബിജെപി വാക്പോര് രൂക്ഷമാകുന്നു. കോൺഗ്രസിന്‍റെ ആരോപണങ്ങൾക്ക് ശക്തമായ തിരിച്ചടി നല്‍കാൻ ബിജെപി പാർട്ടി വക്താക്കൾക്ക് നിർദ്ദേശം നല്‍കി. പി വി നരസിംഹറാവുവിൻറെ മൃതദ്ദേഹം കോൺഗ്രസ് ആസ്ഥാനത്ത് കയറ്റുന്നത് സോണിയ ഗാന്ധി വിലക്കിയെന്ന ചില നേതാക്കളുടെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയാണ് ബിജെപി മറുപടി നല്കുന്നത്. മൻമോഹൻ സിംഗ് ഈ അപമാനത്തിന് സാക്ഷിയായിരുന്നു എന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിയമം കാറ്റില്‍ പറത്തി ; കൊടിതോരണങ്ങളും ബോർ‍ഡും കോന്നി മേഖലയില്‍ നീക്കം ചെയ്യുന്നില്ല

0
കോന്നി : നിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികളും തോരണങ്ങളും ഫ്ലക്സുകളും...

പാറമേക്കാവ്, തിരുവമ്പാടി വേല ; കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ദേവസ്വങ്ങൾ

0
കൊച്ചി : വെടിക്കെട്ടിന് കർശന നിബന്ധനകൾ ഏർപ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ...

ഉമ തോമസിന്‍റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെന്ന് ഡോക്ടർമാർ

0
കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമ...