വിവാഹമോചനം നേടിയ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; തിരുവല്ല സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വിവാഹമോചനം നേടിയ യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുത്തൂര്‍ പുതുപ്പറമ്പില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ (27) ആണ് അറസ്റ്റിലായത്. തിരുവല്ലയില്‍ വെച്ച് പരിചയത്തിലായ ചാലക്കുടി സ്വദേശിയായ ഇരുപത്തേഴുകാരിയാണ് പരാതി നല്‍കിയത്. ഇയാള്‍ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് യുവതി ഗര്‍ഭിണിയായി. കഴിഞ്ഞ ജൂലൈ 14 നും 22 നുമിടയിലാണ് പീഡനം നടന്നത്. ഇല്ലിക്കല്‍കല്ല് ടോജീസ് ഹോം സേ്റ്റയിലും പ്രതിയുടെ മുത്തൂരുള്ള വീട്ടില്‍ വെച്ചുമായിരുന്നു പീഡനം.

ഹോംസ്‌റ്റേയിലെ യുവതിയുടെ മുറിയില്‍ അതിക്രമിച്ചു കടന്ന് മദ്യം നല്‍കി മയക്കിക്കിടത്തിയ ശേഷമാണ് ആദ്യം പീഡിപ്പിച്ചത് എന്നാണ് മൊഴി. വിവാഹവാഗ്ദാനം ചെയ്ത് പ്രതിയുടെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. പിന്നീട് ബൈക്കില്‍ കയറ്റികൊണ്ടുപോയി തിരുവല്ല റെസ്റ്റ് ഹൗസ് റോഡില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും ചെയ്തു. ഒക്‌ടോബര്‍ 17 ന് യുവതി നല്‍കിയ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു ഇയാള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...