തിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ ബിജെപി ജില്ലാ ഓഫീസുകളിൽ ഹെൽപ്പ് ഡെസ്‌ക് സംവിധാനം നിലവിൽവന്നു. പാർട്ടിയുടെ 45-ാം സ്ഥാപകദിനാഘോഷവേളയിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരാണ് ഹെൽപ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തത്. ജനങ്ങളെ പറ്റിക്കുന്ന, പരാജയപ്പെടുത്തുന്ന എൽഡിഎഫ്, യുഡിഎഫ് രാഷ്ട്രീയത്തിനു മാറ്റമുണ്ടാകണമെന്നും അതിന് ബിജെപി അധികാരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. പുരോഗതി, വികസനം, നിക്ഷേപം, തൊഴിൽ എന്നിവയുള്ള ഒരു കേരളമാണ് ബിജെപിയുടെ ലക്ഷ്യം.
നോക്കുകൂലിയുടെ കേരളം വേണ്ടാ. വികസിത കേരളം ആരംഭിക്കണം എന്നതാണ് ഞങ്ങളുടെ ദൗത്യം. കഴിഞ്ഞ 11 കൊല്ലംകൊണ്ട് ഇന്ത്യയിലുണ്ടായ മാറ്റം കേരളത്തിലും വരണം. -രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ വിശദീകരിച്ചു. 30 സംഘടനാ ജില്ലകളിലും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കും. മുൻ കേണൽ എസ്. ഡിന്നി, റിട്ട. മേജർ ജനറൽ പി.എസ്. നായർ, ഡോ. ടി.ആർ. ഗോപാലകൃഷ്ണൻ നായർ, പൊതുപ്രവർത്തകനായ വിജയലാൽ ബി.എസ്. എന്നിവർ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിൽനിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു.
സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി മാരാർജിഭവനിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ബിജെപി പതാക ഉയർത്തി. ബിജെപിയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റ് ഒ. രാജഗോപാൽ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി. സുധീർ, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.