റെയിൽപ്പാളത്തിൽനിന്ന വയോധികന് രക്ഷകനായി യുവാവ്

For full experience, Download our mobile application:
Get it on Google Play

നേമം: റെയിൽപ്പാളത്തിൽനിന്ന വയോധികനെ തീവണ്ടിക്കു മുന്നിൽനിന്ന്‌ യുവാവ്‌ സാഹസികമായി രക്ഷപ്പെടുത്തി. നേമം പോലീസ് ക്വാർട്ടേഴ്സ് റോഡിൽ പ്രസാദ് നഗറിനു സമീപമാണ് സംഭവം. നേമത്ത് എകെ കാറ്ററിങ് സർവീസിൽ ജോലി ചെയ്യുന്ന നെടുമങ്ങാട് സ്വദേശി രാഹുൽ(27) ആണ് ജീവൻ പണയംവെച്ച് വയോധികനെ രക്ഷപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ ഭക്ഷണവിതരണത്തിനായി ബൈക്കിൽ പോകുമ്പോഴാണ് മാനസികവെല്ലുവിളി നേരിടുന്ന വയോധികൻ റെയിൽപ്പാളത്തിൽ നിൽക്കുന്നത് രാഹുൽ കാണുന്നത്. റെയിൽപ്പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട് മണ്ണിടിച്ച് മാറ്റിയിരിക്കുന്നതിനാൽ മുകളിൽനിന്ന് ഇതുകണ്ടവർ മാറാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും വയോധികൻ തയ്യാറായില്ല.

സ്റ്റേഷനിൽ നിന്ന്‌ തീവണ്ടി വരാനുള്ള സിഗ്നൽ തെളിയുകയും ചെയ്തു. റോഡുവഴി വയോധികന്റെ അടുത്ത് എത്തുമ്പോഴേക്കും തീവണ്ടി കടന്നുപോകും. രാഹുൽ ഉടൻതന്നെ ഇരുപതടിയോളം താഴ്ചയിലേക്ക്‌ മണ്ണിലൂടെ നിരങ്ങിയിറങ്ങി വയോധികനെ ബലമായി പിടിച്ച് തോളിലെടുത്ത് പാളത്തിനു പുറത്തെത്തിച്ചു. സെക്കന്റുകൾക്കകം തീവണ്ടി കടന്നുപോവുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനിടെ രാഹുലിനു പരിക്കേൽക്കുകയും ഫോൺ പൊട്ടിപ്പോവുകയും ചെയ്തു.

ജോലിയും തടസ്സപ്പെട്ടു. എങ്കിലും ഒരു ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു രാഹുൽ. മറ്റെവിടെനിന്നോ നേമത്ത് എത്തിയ വയോധികനെക്കുറിച്ച് കൂടുതൽ വിവരങ്ങളില്ല. വെള്ളിയാഴ്ച ഉച്ചയ്ക്കു നടന്ന സംഭവം, പൊതുപ്രവർത്തകനായ പള്ളിച്ചൽ ബിജു ഞായറാഴ്ചയിട്ട ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നാട്ടുകാരുൾപ്പെടെ അറിഞ്ഞത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കര കല്ലാറ്റിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
വടശേരിക്കര : വടശ്ശേരിക്കര കല്ലാറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പാരിപ്പള്ളി...

പെരുനാട് – പെരുന്തേനരുവി റോഡിലെ അശാസ്ത്രീയമായ കലുങ്ക് നിർമ്മാണം യാത്രക്കാരെ ദുരിതത്തിലാക്കുന്നു

0
റാന്നി : പെരുനാട് - പെരുന്തേനരുവി റോഡിൽ അറയ്ക്കമൺ ചുട്ടിപ്പാറ റോഡ്...

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ കാലതാമസം: ഇന്ത്യയുടേത് ‘ധിക്കാരപരമായ’ നിലപാടെന്ന് മുൻ ജാപ്പനീസ് മന്ത്രി; മറുപടിയുമായി...

0
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന്...

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ കാലതാമസം: ഇന്ത്യയുടേത് ‘ധിക്കാരപരമായ’ നിലപാടെന്ന് മുൻ ജാപ്പനീസ് മന്ത്രി; മറുപടിയുമായി...

0
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന്...