മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മെസി വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. സര്‍ക്കാരിന്റെ പേര് ദുരുപയോഗം ചെയ്താണ് കോടികളുടെ തട്ടിപ്പ്, സർക്കാർ ശുപാർശയിൽ അന്വേഷണം സിബിഐക്ക് വിടണം. ജിഎസ്ടി തട്ടിപ്പിനെ സംബന്ധിച്ച് ക്രിമിനൽ കേസെടുക്കണമെന്നും എസ് സുരേഷ് ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ഉൾപ്പെടെ മുന്നോട്ടു പോകണം. കൊള്ളയുടെ മുതൽ മാർക്സിസ്റ്റ് പാർട്ടിക്കും മുൻ മുഖ്യമന്ത്രിയുടെ സ്വന്തക്കാർക്കും കിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. സിപിഐഎമ്മിനും പിണറായി വിജയനും കൊള്ളയിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെസിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണമെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് തന്നെ ക്രിമിനൽ കേസുകളും ഗുരുതരമായ ആരോപണങ്ങളും നേരിടുന്നവർ എത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. അതേസമയം മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. മത്സരം നടത്താൻ കമ്പനിയെ തെരഞ്ഞെടുക്കുന്നതിൽ സുതാര്യതയുണ്ടായില്ല, കമ്പനിയുടെ പശ്ചാത്തലം പോലും പരിശോധിച്ചില്ല, വി.അബ്ദുറഹിമാൻ സ്പെയിനിൽ പോയതിനടക്കം സർക്കാറിന് പണം നഷ്ടമായെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....