കൊച്ചി: ബി.ജെ.പി കേരള ഘടകത്തിലെ പോര്‍വിളിക്ക് അന്ത്യമാകുന്നു. പുനസംഘടന സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഇടപെട്ടു. എ.എന്‍ രാധാകൃഷ്ണന് എന്‍.ഡി.എയുടെ ഭാരവാഹിത്വം, എം.ടി രമേശും ശോഭാ സുരേന്ദ്രനും ജനറല്‍ സെക്രട്ടറിമാരായി തുടരും. സി.കൃഷ്ണകുമാറും എം.എസ് കുമാറും കെ.സുരേന്ദ്രന്റെ നോമിനികളായി ജനറല്‍ സെക്രട്ടറിമാരാകും.
കേന്ദ്രം ഇടപെട്ട് പ്രശ്നം പരിഹരിച്ചതോടെ കെ.സുരേന്ദ്രന് പുനസംഘടന എളുപ്പമായി. നാല് ജനറല്‍ സെക്രട്ടറിമാരില്‍ സി.കൃഷ്ണകുമാറും എം.എസ് കുമാറും കെ.സുരേന്ദ്രന്റെ നോമിനികളായുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പുവരെ പ്രശ്‌നങ്ങളില്ലാതെ തുടരണമെന്നാണ് നദ്ദ ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബി.എല്‍ സന്തോഷ് തിരുവനന്തപുരത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും നേതാക്കള്‍ വഴങ്ങിയിരുന്നില്ല. 23 ഭാരവാഹികളില്‍ ഉപാധ്യക്ഷന്മാരായ പിഎം വേലായുധന്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍, ബാഹുലേയന്‍, രാമന്‍ നായര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളെ മാറ്റി യുവനേതാക്കളെ ഭാരവാഹിത്വത്തില്‍ എത്തിക്കും.
ഉപാധ്യക്ഷന്മാരായി കെ.പി ശ്രീശന്‍ , ഡോ പി.പി ബാവ , അബ്ദുള്ളക്കുട്ടി എന്നിവര്‍ തുടരും. മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.രഘുനാഥ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുധീര്‍, തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന നാഗേഷ് സി ശിവന്‍കുട്ടി, എസ് സുരേഷ് , എം.എസ് സമ്പൂര്‍ണ, രേണു സുരേഷ് എന്നിവര്‍ സെക്രട്ടറിമാരാകും. താല്‍ക്കാലികമായി പ്രശ്‌ന പരിഹാരം കണ്ടെത്തുമ്പോഴും എതിര്‍പക്ഷത്തുള്ളവരെ ഒഴിവാക്കാന്‍ സാധ്യത ഏറെയാണ്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവിന്റെ സ്ഥാനത്തില്‍ ഉറപ്പില്ല.
യുവനേതാക്കളില്‍ പ്രമുഖനായ സന്ദീപ് വാര്യരെ എംഎസ് കുമാറിന് പകരം വക്താവാക്കണമെന്ന ആവശ്യമുണ്ടെങ്കിലും ജനറല്‍ സെക്രട്ടറി പദത്തിലേക്ക് നിര്‍ദേശിക്കപ്പെട്ട ബി ഗോപാലകൃഷ്ണന്‍ വക്താവായിരിക്കും. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് മുരളീധര പക്ഷത്തുനിന്നൊരാളെ കണ്ടെത്താനും സാധിച്ചിട്ടില്ല. യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്ത് നിന്ന് എം.ടി രമേശ് മുന്നോട്ടുവെച്ച ടി റനീഷിന്റെ പേര് വെട്ടിയത് കല്ലുകടിയാകാനും സാധ്യതയുണ്ട്.