നദ്ദ ഇടപെട്ടു : സംസ്ഥാനത്ത് ബി.ജെ.പി യിലെ പോര്‍വിളിക്ക് അന്ത്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  ബി.ജെ.പി കേരള ഘടകത്തിലെ പോര്‍വിളിക്ക് അന്ത്യമാകുന്നു. പുനസംഘടന സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഇടപെട്ടു. എ.എന്‍ രാധാകൃഷ്ണന് എന്‍.ഡി.എയുടെ ഭാരവാഹിത്വം, എം.ടി രമേശും ശോഭാ സുരേന്ദ്രനും ജനറല്‍ സെക്രട്ടറിമാരായി തുടരും. സി.കൃഷ്ണകുമാറും എം.എസ് കുമാറും കെ.സുരേന്ദ്രന്റെ നോമിനികളായി ജനറല്‍ സെക്രട്ടറിമാരാകും.

കേന്ദ്രം ഇടപെട്ട് പ്രശ്നം പരിഹരിച്ചതോടെ കെ.സുരേന്ദ്രന് പുനസംഘടന എളുപ്പമായി. നാല് ജനറല്‍ സെക്രട്ടറിമാരില്‍ സി.കൃഷ്ണകുമാറും എം.എസ് കുമാറും കെ.സുരേന്ദ്രന്റെ നോമിനികളായുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പുവരെ പ്രശ്‌നങ്ങളില്ലാതെ തുടരണമെന്നാണ് നദ്ദ ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ബി.എല്‍ സന്തോഷ് തിരുവനന്തപുരത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും നേതാക്കള്‍ വഴങ്ങിയിരുന്നില്ല. 23 ഭാരവാഹികളില്‍ ഉപാധ്യക്ഷന്മാരായ പിഎം വേലായുധന്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍, ബാഹുലേയന്‍, രാമന്‍ നായര്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളെ മാറ്റി യുവനേതാക്കളെ ഭാരവാഹിത്വത്തില്‍ എത്തിക്കും.

ഉപാധ്യക്ഷന്മാരായി കെ.പി ശ്രീശന്‍ , ഡോ പി.പി ബാവ , അബ്ദുള്ളക്കുട്ടി എന്നിവര്‍ തുടരും. മുന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി.രഘുനാഥ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുധീര്‍,  തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന നാഗേഷ് സി ശിവന്‍കുട്ടി,  എസ് സുരേഷ് , എം.എസ് സമ്പൂര്‍ണ,  രേണു സുരേഷ് എന്നിവര്‍ സെക്രട്ടറിമാരാകും. താല്‍ക്കാലികമായി പ്രശ്‌ന പരിഹാരം കണ്ടെത്തുമ്പോഴും എതിര്‍പക്ഷത്തുള്ളവരെ ഒഴിവാക്കാന്‍ സാധ്യത ഏറെയാണ്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബുവിന്റെ സ്ഥാനത്തില്‍ ഉറപ്പില്ല.

യുവനേതാക്കളില്‍ പ്രമുഖനായ സന്ദീപ് വാര്യരെ എംഎസ് കുമാറിന് പകരം വക്താവാക്കണമെന്ന ആവശ്യമുണ്ടെങ്കിലും ജനറല്‍ സെക്രട്ടറി പദത്തിലേക്ക് നിര്‍ദേശിക്കപ്പെട്ട ബി ഗോപാലകൃഷ്ണന്‍ വക്താവായിരിക്കും. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷ പദത്തിലേക്ക് മുരളീധര പക്ഷത്തുനിന്നൊരാളെ കണ്ടെത്താനും സാധിച്ചിട്ടില്ല. യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്ത് നിന്ന് എം.ടി രമേശ് മുന്നോട്ടുവെച്ച ടി റനീഷിന്റെ പേര് വെട്ടിയത് കല്ലുകടിയാകാനും സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...