തിരുവല്ല: സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പങ്കെടുക്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ വിടാതെ പിന്തുടര്‍ന്ന് രഹസ്യപ്പോലീസുകാര്‍. യോഗത്തിന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ പോലീസുകാരന് നേരെ സുരേന്ദ്രന്‍ പൊട്ടിത്തെറിച്ചു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ നിങ്ങള്‍ എന്തുകൊണ്ട് വീഡിയോ പകര്‍ത്തുന്നില്ല എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം.
പത്തനംതിട്ട ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കാനെത്തിയ സുരേന്ദ്രന്‍ ആദ്യം തിരുവല്ലയിലെ യോഗങ്ങളിലാണ് പങ്കെടുത്തത്. പെരിങ്ങര പഞ്ചായത്തിലായിരുന്നു ആദ്യ യോഗം. ഇവിടം മുതല്‍ രഹസ്യപ്പോലീസ് നിരീക്ഷിക്കുകയായിരുന്നു. തിരുവല്ല ശ്രീ വല്ലഭക്ഷേത്രത്തിന് സമീപമുള്ള ഹാളിലായിരുന്നു രണ്ടാമത്തെ യോഗം. കുറ്റുര്‍ ശബരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്കിടെയാണ് സുരേന്ദ്രന്‍ ഈ വിഷയം ശ്രദ്ധിച്ചത്.
വേദി വിട്ടിറങ്ങി വന്നപ്പോഴാണ് ഉദ്യോഗസ്ഥനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദ്യം ചെയ്തത്. അനുവാദമില്ലാതെ ബിജെപി യോഗത്തില്‍ നുഴഞ്ഞു കയറിയതാണ് സുരേന്ദ്രനെ പ്രകോപിപ്പിച്ചത്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ നിങ്ങള്‍ റെക്കോഡ് ചെയ്യാറുണ്ടോ? ഒരെണ്ണമാണെങ്കില്‍ പോട്ടേന്ന് കരുതാം. താന്‍ പോകുന്നതിന് പിന്നാലെയെല്ലാം നടക്കുന്നത് എന്തിനാണെന്നും ആരു പറഞ്ഞിട്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. പൊതുയോഗമാണെങ്കിലും പാര്‍ട്ടിയുടെ യോഗമാണെങ്കിലും പോലീസ് നിരീക്ഷിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ജില്ലയിലും താനിത് കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.