ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ ഈ മാസം 15 ഓടെ തെരഞ്ഞെടുക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്മാരെ ഈ മാസം 15 ഓടെ തെരഞ്ഞെടുക്കും. കേരളത്തിലും മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ജനുവരി അവസാനത്തോടെ ദേശീയ അധ്യക്ഷനെയും തെരഞ്ഞെടുത്ത് അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം. പുതുവര്‍ഷത്തില്‍ താഴേ തട്ട് മുതല്‍ അഴിച്ചുപണിത് സമൂലമായ മാറ്റത്തിനാണ് ബിജെപി ഒരുങ്ങുന്നത്. സംസ്ഥാന അധ്യക്ഷന്മാരുടെ തെരഞ്ഞടുപ്പിനായി കേന്ദ്ര മന്ത്രിമാരടക്കം നേതാക്കള്‍ക്ക് ചുമതല നല്‍കി കഴിഞ്ഞു. 11 കേന്ദ്രമന്ത്രിമാര്‍ 3 സഹമന്ത്രിമാര്‍ 5 ജനറൽ സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലയുമായി ഉടന്‍ സംസ്ഥാനങ്ങളിലേക്കയക്കും. കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിക്കാണ് കേരളത്തിന്‍റെ ചുമതല. 60 ശതമാനം സംസ്ഥാന അധ്യക്ഷന്മാരുടെയും കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ കേരളത്തിലും മാറ്റമുണ്ടാകുമെന്നാണ് ദേശീയ നേതാക്കള്‍ നല്‍കുന്ന സൂചന. അമിത്ഷായെ കണ്ട് ശോഭാ സുരേന്ദ്രന്‍ ഫെയ്സ് ബുക്ക് പോസ്റ്റിട്ടതോടെ ചര്‍ച്ച സജീവമായിട്ടുണ്ട്. സുരേന്ദ്രനെ മാറ്റിയാല്‍ എംടി രമേശ്, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്.

ഗ്രൂപ്പിനതീതമായി പരിഗണിക്കപ്പെട്ടാല്‍ രാജീവ് ചന്ദ്രശേഖറിന്‍റെ പേരിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടനം മെച്ചപ്പെടുത്തണമെന്ന കര്‍ശന നിര്‍ദ്ദേശം കേരളത്തിലെ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. നൂറ് പഞ്ചായത്തുകളും, തിരുവനന്തപുരം തൃശൂര്‍ കോര്‍പ്പറേഷനുകളുമാണ് ടാര്‍ഗറ്റായി നല്‍കിയിരിക്കുന്നത്. ഈ മാസം പതിനഞ്ചോടെ സംസ്ഥാനങ്ങളിലെ പുനസംഘടന പൂര്‍ത്തിയായാല്‍ ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. പകുതിയെങ്കിലും സംസ്ഥാന അധ്യക്ഷന്മാരെ നിശ്ചയിച്ച് കഴിഞ്ഞാല്‍ ദേശീയ അധ്യക്ഷനെ തീരുമാനിക്കാം. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്‍, ശിവരാജ് സിംഗ് ചൗഹാന്‍ , ജനറല്‍സെക്രട്ടറി വിനോദ് താവ്ഡേ എന്നിവരാണ് സജീവ പരിഗണനയിലുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...