എന്‍ഐഎ ഉദ്യോഗസ്ഥന്‍മാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഗൗരവകരം ; പോപ്പുലര്‍ഫ്രണ്ടിന്റെ നിരോധനം കര്‍ശനമായി നടപ്പാക്കണം – ബിജെപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോപ്പുലര്‍ഫ്രണ്ട് നിരോധനം സംസ്ഥാനത്ത് കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍. കൊച്ചിയില്‍ കോടതി വളപ്പില്‍ പിഎഫ്‌ഐ നേതാക്കളുടെ കസ്റ്റഡി അപേക്ഷ കൊടുക്കാന്‍ വന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍മാരുടെ ദൃശ്യങ്ങള്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പകര്‍ത്തിയത് ഗൗരവകരമാണ്. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും ഇവര്‍ക്കെതിരെ കേസ് എടുക്കാത്തത് ഞെട്ടിക്കുന്നതാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

രാജ്യദ്രോഹ നിലപാട് എടുത്തതിന് കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ഫ്രണ്ടിനെ നിരോധിച്ചത് പിണറായി വിജയന്‍ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. പിഎഫ്‌ഐ നിരോധനം കേരള സര്‍ക്കാര്‍ അട്ടിമറിച്ചു. പിഎഫ്‌ഐയുടെ പല ഓഫീസുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. മതഭീകരവാദ സംഘടന രഹസ്യമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സര്‍ക്കാരിന് ആരോടാണ് കൂറ് എന്നതാണ് ജനങ്ങള്‍ ചോദിക്കുന്ന ചോദ്യം. മറ്റെല്ലാ സംസ്ഥാനങ്ങളിലും 24 മണിക്കൂറുകള്‍ക്കകം പിഎഫ്‌ഐ ഓഫീസുകള്‍ അടച്ചുപൂട്ടുകയും അവരുടെ പ്രവര്‍ത്തനം നിര്‍ത്തിക്കുകയും അവരുടെ നേതാക്കളെ നിരീക്ഷണവലയത്തിലാക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...