റാന്നി : വെച്ചൂച്ചിറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും വാട്ടർ അതോറിറ്റി വിച്ചേദ്ദിച്ച ജല വിതരണം പുന: സ്ഥാപിക്കണമെന്ന് ആവശ്യപെട്ട് ബിജെപി വെച്ചൂച്ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് സമരം ഉദ്ഘാടനം ചെയ്തു. എ.ആര്‍ രാജഗോപാൽ, പി.എസ് രവീന്ദ്രൻ, മോഹനൻ ഐയ്ക്കാട്ട്, വി എം ശശി, ലിജികുമാർ, ജയൻ ജി. നായർ എന്നിവർ പ്രസംഗിച്ചു.
കുടിവെള്ള ക്ഷാമം : സമരം നടത്തി ബിജെപി
RECENT NEWS
Advertisment