നിർധന യുവതിക്ക് കതിർമണ്ഡപമൊരുക്കി തോട്ടമൺകാവ് ദേവസ്വം

For full experience, Download our mobile application:
Get it on Google Play

റാന്നി : നിര്‍ദ്ധന കുടുംബത്തിലെ പെണ്‍കുട്ടിക്ക് കതിര്‍മണ്ഡപമൊരുക്കി നല്‍കി റാന്നി തോട്ടമണ്‍കാവ് ദേവസ്വം അധികൃതര്‍. ക്ഷേത്ര സന്നിധിയിൽ വെച്ചു ഇന്ന് കാലത്താണ് പൂർണ്ണമായും ദേവസ്വം ചിലവില്‍ വിവാഹം ഭരണസമിതിയുടെ നേതൃത്വത്തിൽ നടത്തികൊടുത്തത്. റാന്നി പുല്ലൂപ്രം സ്വദേശിയും പരേതനായ ബിനുവിന്റെ മകൾ ബിനയ ബിനുവും തിരുവനന്തപുരം ഇലിപ്പോട് സ്വദേശി നന്ദുവുമാണ് തോട്ടമൺകാവ് ക്ഷേത്രത്തില്‍ വിവാഹിതരായത്.

വധുവിന് ഹാരമെടുത്തു കൊടുത്തത് ദേവസ്വം പ്രസിഡന്‍റ് അഡ്വ. ഷൈന്‍ ജി.കുറപ്പാണ്. വിവാഹത്തിന് സദ്യവട്ടമൊരുക്കി നല്‍കിയതും ദേവസ്വം അധികൃതരാണ്. ഭരണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്തെ വിവാഹമാണ് ഇത്. കഴിഞ്ഞവർഷമാണ് മംഗല്യനിധി രൂപീകരിച്ച് വിവാഹം നടത്തി കൊടുക്കുന്ന പദ്ധതിക്ക് ക്ഷേത്രത്തില്‍ ആരംഭം കുറിച്ചത്.

വിവാഹ ചടങ്ങിൽ അഡ്വ.പ്രമോദ് നാരായണൻ എം.എൽ.എ, തോട്ടമൺകാവ് ദേവസ്വം പ്രസിഡന്റ്‌ അഡ്വ. ഷൈൻ ജി കുറുപ്പ്, റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സിന്ധു സജയൻ, ഗ്രാമപഞ്ചായത്ത് അംഗം ശശികല രാജശേഖരൻ, ദേവസ്വം സെക്രട്ടറി സത്യശേഖരൻ നായർ, ട്രഷർ ഹരികുമാർ, ഗംഗാധരൻ നായർ, ജനാർദ്ദനൻ പിള്ള, ഗോപാലകൃഷ്ണൻ, ഗോപാലകൃഷ്ണൻ കർത്താ, ഗോപിനാഥ പിള്ള, കെ. ജി രാജീവ്, ശിവൻ പിള്ള, വിജയൻ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...