പത്തനംതിട്ട : തിരുവല്ല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിക്കതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പിന്മാറി. ഇതോടെ യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഇവിടെ മത്സരിക്കാന്‍ സാധ്യതയേറി.
ഇന്നലെ അശോകന്‍ കുളനടക്കെതിരെ തിരുവല്ലയില്‍ പരസ്യ പ്രതിഷേധം നടന്നിരുന്നു. മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി മണിക്കുട്ടന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഇന്നലെ തന്നെ പിന്മാറിയിരുന്നു. പണിയ വിഭാഗത്തെ പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മണിക്കുട്ടന്‍ അറിയിച്ചു. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ടീച്ചിങ് അസിസ്റ്റന്റ് എന്ന ജോലിയില്‍ തുടരാന്‍ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി.