പ്രതിഷേധം ശക്തം ; തിരുവല്ല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അശോകന്‍ കുളനട പിന്മാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിക്കതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട പിന്മാറി. ഇതോടെ യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ഇവിടെ മത്സരിക്കാന്‍ സാധ്യതയേറി.

ഇന്നലെ അശോകന്‍ കുളനടക്കെതിരെ തിരുവല്ലയില്‍ പരസ്യ പ്രതിഷേധം നടന്നിരുന്നു. മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി മണിക്കുട്ടന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഇന്നലെ തന്നെ പിന്മാറിയിരുന്നു. പണിയ വിഭാഗത്തെ പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ സ്ഥാനാര്‍ത്ഥി എന്ന നിലയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മണിക്കുട്ടന്‍ അറിയിച്ചു. പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ടീച്ചിങ് അസിസ്റ്റന്റ്  എന്ന ജോലിയില്‍ തുടരാന്‍ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...