ചെന്നൈ : ബി.ജെ.പിയുടെ ‘വെട്രി വേല്‍ യാത്ര’ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വ്യാഴാഴ്ച്ച മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിവരം അറിയിച്ചത്. കോവിഡ് കാരണമാണ് യാത്ര അനുവദിക്കാനാവാത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്.
തമിഴ്‌നാട് ഭരിക്കുന്ന ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഡി.എം.കെ ഈ കോവിഡ് കാലത്ത് വലിയ ആള്‍ക്കൂട്ടത്തെ സംഘടിപ്പിക്കാനാവില്ലെന്നും കോവിഡിന്റെ രണ്ടാം വരവിന് സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും പറഞ്ഞാണ് യാത്രാ അനുമതി നിഷേധിച്ചത്. തമിഴ് ദേവനായ മുരുകന്റെ ഒരു മാസം നീണ്ട് നില്‍ക്കുന്ന റോഡ് ഷോ സംഘടിപ്പിച്ച് ഹിന്ദു വോട്ടുകള്‍ സ്വരൂപിക്കാനാണ് ബി.ജെ.പി തീരുമാനിച്ചിരുന്നത്.