ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ ആർക്കും തടുക്കാനാകില്ല : മഹാരാഷ്ട്രയിൽ ബിജെപി തിരിച്ചുവരുമെന്ന് ഫഡ്നവിസ്

For full experience, Download our mobile application:
Get it on Google Play

പൂനെ : മഹാരാഷ്ട്രയിൽ ബിജെപി വീണ്ടും തിരിച്ചുവരുമെന്ന നിശ്ചയദാർഢ്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ ആർക്കും ഞങ്ങളെ തടുക്കാനാവില്ല. അവരുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾ തിരികെ വന്നിരിക്കുമെന്നും  ഫഡ്നവിസ് പറഞ്ഞു. പൂനെയില്‍ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാരത്തിലായാലും പ്രതിപക്ഷത്തായാലും നേർപാതയിലൂടെ മാത്രം സഞ്ചരിക്കണം. അതിനായി നിങ്ങളുടെ അനുഗ്രഹം ആവശ്യമാണ്. ആ അനുഗ്രഹം തേടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. നിങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഉറപ്പായും ഒരു തിരിച്ചു വരവുണ്ടാകുമെന്നും  ഫഡ്നവിസ് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ‘ഞാന്‍ വീണ്ടും അധികാരത്തിലേറും’ എന്നതായിരുന്നു ഫഡ്നവിസിന്റെ പ്രചരണ മുദ്രാവാക്യം. നാടകീയ നീക്കങ്ങൾക്കൊടുവിൽ ഫഡ്നവിസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയെങ്കിലും മണിക്കൂറുകൾ മാത്രമെ ആ സർക്കാരിന് ആയുസുണ്ടായിരുന്നുള്ളു. ഒടുവിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിലേറുകയും ചെയ്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...