ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 5 സീറ്റുകളിൽ വിജയിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവ്ദേക്കർ. കേരളത്തിലെ ക്രൈസ്തവർ ബിജെപിയിൽ നിന്നും അകന്നിട്ടില്ല. ചില്ലി കാശിന് വേണ്ടി വിലപേശൽ നടത്തുന്നവരല്ല കേരളത്തിലെ ക്രൈസ്തവരെന്നും റബർ വിലയുമായി ബന്ധപ്പെട്ട ചോദ്യത്തോട് ജാവ്ദേക്കർ പ്രതികരിച്ചു. മോദി തിരുവനന്തപുരത്തു മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ജാവ്ദേക്കർ തള്ളുന്നില്ല. കേരളത്തിൽ ഇത്തവണയും വലിയ പ്രതീക്ഷയാണ് ബിജെപിക്ക്.
പൂജ്യത്തിൽനിന്നും അഞ്ചിലേക്ക് സീറ്റുകളുയരുമെന്നാണ് പ്രകാശ് ജാവ്ദേക്കർ പറയുന്നത്. പുതുമുഖങ്ങളും പ്രമുഖരും തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലെത്തും. അപ്രതീക്ഷിത സ്ഥാനാർത്ഥികളുമുണ്ടാകും. മലയോര കർഷകരുടേതടക്കം പ്രശ്നങ്ങൾ പരിഹരിക്കുമെന്നും വലിയ പ്രഖ്യാപനങ്ങൾ കേരളത്തെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ കലാപം ഉയർത്തിക്കാട്ടിയുള്ള കോൺഗ്രസിന്റേയും ഇടതിന്‍റേയും പ്രചാരണം ഫലം കാണില്ലെന്നും ജാവ്ദേക്കർ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.