തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു ; ആക്രമണത്തിന് പിന്നിൽ സി.പി.ഐ എം എന്ന് ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു. മേലൂർ സ്വദേശി ധനരാജിനാണ് ഇന്നലെ വെട്ടേറ്റത്. പരുക്കേറ്റ ധനരാജിനെ കോഴികോട്ടെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെയാണ് ധനരാജിന് വെട്ടേറ്റത്. കൈമുട്ടിനും നെഞ്ചിനുമാണ് പരിക്ക്.

ആക്രമണത്തിന് പിന്നിൽ സി.പി.ഐ എമ്മാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. സി.പി.ഐ എം അനുഭാവികൾ സംഘം ചേർന്ന് വധിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമാണ് നടത്തിയതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സംഭവത്തിൽ ധർമടം പോലീസ് ധനരാജിന്റെ മൊഴി രേഖപ്പെടുത്തും. തുടർന്ന് സംഭവത്തിൽ മറ്റ് നടപടികൾ സ്വീകരിക്കും. അതേസമയം പ്രദേശത്ത് സംഘർഷ സാധ്യതയൊന്നും നിലവിൽ ഉണ്ടായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...