ബെലഗാവി: കര്‍ണാടകയില്‍ മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി ബിജെപിയില്‍ നിന്നും രാജിവെച്ചു. മത്സരിക്കാന്‍ അവസരം നല്‍കാത്തതിനെ തുടര്‍ന്നാണ് രാജി. 189 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു. അത്താണിയില്‍ മത്സരിക്കാനുള്ള ലക്ഷ്മണ്‍ സവാദിയുടെ അഭ്യര്‍ഥന പാര്‍ട്ടി നിരസിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിക്കകത്തുതന്നെ പ്രശ്നങ്ങള്‍ രൂക്ഷമായിട്ടുണ്ട്.
പല മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകരും രംഗത്തെത്തി. ബെല ഗാവിയിലെ രാംദുര്‍ഗ നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ചിക്ക രേവണ്ണയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ മഹാദേവപ്പ യാദാവാഡിന്റെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ബെല ഗാവി നോര്‍ത്തില്‍ സിറ്റിങ് എംഎല്‍എ അനില്‍ ബെനാകെയുടെ അനുയായികളാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്ത് വന്നത്. അദ്ദേഹത്തിനും ഇവിടെ പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു.