വേതനം വർധിപ്പിച്ചു ; നഴ്‌സുമാരുടെ സമരത്തിന് മുന്നില്‍ വഴങ്ങി ആശുപത്രികള്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: തൃശ്ശൂരിലെ നഴ്സുമാരുടെ സമരത്തിന് മുന്നില്‍ വഴങ്ങി ആശുപത്രികള്‍. എലൈറ്റ് ആശുപത്രിയും ശമ്പള വര്‍ധനവിന് സമ്മതിച്ചതോടെയാണ് സമരം വിജയിച്ചത്. ആകെയുള്ള 30 ആശുപത്രികളില്‍ 29 മാനേജ്‌മെന്റുകളും ഇന്നലെ തന്നെ വേതനം വര്‍ധിപ്പിച്ചിരുന്നു. 50% വേതനം ഇടക്കാല ആശ്വാസമായി നല്‍കുമെന്ന ഉറപ്പിന്മേല്‍ തൃശൂരിലെ നഴ്സസ് സമരം പിന്‍വലിച്ചു. എല്ലാ സ്വകാര്യ ആശുപത്രികളും യുഎന്‍എയുടെ ഉപാധികള്‍ അംഗീകരിച്ചതോടെയാണ് സമരം പിന്‍വലിക്കുന്നത്. ഭൂരിഭാഗം മാനേജുമെന്റുകളും ഇടക്കാലാശ്വാസമായി അമ്പത് ശതമാനം തുക നല്‍കാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ട്.

1500 രൂപയായി പ്രതിദിന വേതനം വര്‍ധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുഎന്‍എ 72 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്. ആദ്യദിവസം തന്നെ 29 ആശുപത്രികളും ആവശ്യങ്ങളംഗീകരിച്ചത് യുഎന്‍എയുടെ വിജയമായി. ജില്ലയിലെ 30 സ്വകാര്യ ആശുപത്രികളില്‍ എട്ട് മാനെജ്‌മെന്റുകള്‍ സമരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ മുന്‍പ് തന്നെ ആവശ്യം അംഗീകരിച്ച് രംഗത്ത് വന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...