സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ; യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

ക​രു​നാ​ഗ​പ്പ​ള്ളി: സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വി​ന് ജീ​വ​പ​ര്യ​ന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി പ​ക്കി സു​നി എ​ന്ന സു​നി​ൽ കു​മാ​റി​നെ​യാ​ണ്​ (36) കോടതി ശിക്ഷിച്ചത്. ക​രു​നാ​ഗ​പ്പ​ള്ളി പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി വി. ​ഉ​ദ​യ​കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. 2017-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥിയെ​യാ​ണ് ഇ​യാ​ൾ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി പി​ന്നീ​ട് ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ പ്ര​തി സൗ​ദി​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു.

ഇ​യാ​ൾ​ക്കെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കേ​ര​ള പോ​ലീ​സ് സൗ​ദി​യി​ലെ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളും പോ​ക്‌​സോ ആ​ക്ടു​ക​ളും ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. കൂ​ടാ​തെ, വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 10 വ​ർ​ഷം ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചി​ട്ടു​ണ്ട്. പോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ.​സി. പ്രേം ​ച​ന്ദ്ര​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....