ബി.ജെ.പിയുടെ വിദ്വേഷ വീഡിയോ നീക്കണം ; എക്സിനോട് നിർദേശിവുമായി തെരഞ്ഞെടുപ്പ് കമീഷൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബി.ജെ.പി കർണാടക കമ്മിറ്റിപ്രസിദ്ധീകരിച്ച വിദ്വേഷ വിഡിയോ നീക്കാൻ എക്സിനോട് നിർദേശിച്ച് തെരഞ്ഞെടു​പ്പ് കമീ​ഷ​ൻ. കോൺഗ്രസ് മുസ്‍ലിം പ്രീണനം നടത്തുകയാ​ണെന്ന് ആരോപിക്കുന്ന ഗ്രാഫിക്സ് വിഡിയോ പ്രസിദ്ധീകരിച്ചതിലാണ് നടപടി.വിഡിയോക്കെതിരെ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, സമൂഹ മാധ്യമ വിഭാഗം തലവൻ അമിത് മാളവ്യ, കർണാടക സംസ്ഥാന അധ്യക്ഷൻ ബി.വൈ വിജയേന്ദ്ര എന്നിവർക്കെതി​രെ തെരഞ്ഞെടുപ്പ് കമീഷൻ കേസെടുത്തിരുന്നു. തുടർന്നാണ് എക്സിനോട് വിഡിയോ നീക്കാൻ കമീഷൻ ആവശ്യപ്പെട്ടത്.ബിജെപിയുടെ കർണാടക ഘടകം ​മേയ് 4 നാണ് ആനിമേഷൻ വീഡിയോ പോസ്റ്റ് ചെയ്തത്.

രാഹുൽ ഗാന്ധിയുടെയും സിദ്ധരാമയ്യയുടേയും കാരിക്കേച്ചറുകളാണ് ബിജെപി കർണാടക ഘടകം ട്വീറ്റ് ചെയ്ത 17 സെക്കൻഡ് ദൈർഘ്യമുള്ള ആനിമേറ്റഡ് വീഡിയോയിൽ കാണിക്കുന്നത്. ഇരുവരും ഒരു പക്ഷിക്കൂട്ടിൽ മുസ്‌ലിം എന്ന് അടയാളപ്പെടുത്തിയ മുട്ട വയ്ക്കുന്നു, മുട്ട വിരിഞ്ഞ ശേഷം, രാഹുൽ ഗാന്ധി മുസ്‌ലിം കുഞ്ഞുങ്ങൾക്ക് ഫണ്ട് നൽകുകയും മറ്റുള്ളവർ അതിനായി പരിശ്രമിക്കുകയും ചെയ്യുന്നു എന്ന രീതിയിലാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...

കടുത്ത വൈദ്യുതി പ്രതിസന്ധി ; ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്

0
ധാക്ക: പ്രകൃതിവാതകക്ഷാമത്തെ തുടർന്ന് സമീപകാലത്തെ ഏറ്റവും വലിയ ഊർജ പ്രതിസന്ധി നേരിടുന്ന...